കോണ്‍ഗ്രസിലെ തര്‍ക്കം മുറുകവേ പ്രതിരോധ തന്ത്രങ്ങള്‍ മെനഞ്ഞ് സതീശനും സുധാകരനും

ഡി സി സി അധ്യക്ഷ നിയമനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കെ സുധാകരന്റെ കണ്ണൂര്‍ നാടാലിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ്സില്‍ പുതിയ ഗ്രൂപ്പ് സമവാക്യമെന്ന ചര്‍ച്ചയ്ക്ക് ബലം പകരുന്നതാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

പാര്‍ട്ടിക്കകത്ത് നിന്ന് ശക്തമായ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ പ്രതിരോധ തന്ത്രങ്ങള്‍ മെനയുന്നതിനാണ് വി ഡി സതീശനും കെ സുധാകരനും രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്നാണ് സൂചന. കെ സുധാകരന്റെ കണ്ണൂര്‍ നടാലിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു.

കൂടിക്കാഴ്ചയുടെ വിവരം അറിഞ്ഞ് കെ സുധാകരന്റെ വീട്ടിലേക്ക് മാധ്യമങ്ങള്‍ എത്തിയതോടെ ചര്‍ച്ച അവസാനിപ്പിച്ച് വി ഡി സതീശന്‍ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുകയായിരുന്നു. നാളെ നടക്കുന്ന കണ്ണൂര്‍ ഡി സി സി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് വി ഡി സതീശന്‍ കണ്ണൂരില്‍ എത്തിയത്. കെ സുധാകരനുമായുള്ള കൂടിക്കാഴ്ച കൂടി മുന്നില്‍ കണ്ടാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് തന്നെ വി ഡി സതീശന്‍ കണ്ണൂരില്‍ എത്തിയത്.

കോണ്‍ഗ്രസ്സില്‍ കെ സി വേണുഗോപാല്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്ന പുതിയ ഗ്രൂപ്പ് സമവാക്യം രൂപപ്പെടുന്നു എന്ന എ – ഐ ഗ്രൂപ്പ് നേതാക്കളുടെ ആരോപണത്തിന് ശക്തി പകരുന്നതാണ് ഇരുവരും നടത്തിയ കൂടിക്കാഴ്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News