ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക് നാല് പ്രാദേശികകേന്ദ്രങ്ങള്‍

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക് നാല് പ്രാദേശികകേന്ദ്രങ്ങള്‍ അനുവദിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ബിന്ദു.

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങള്‍ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ബിന്ദു അറിയിച്ചു. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്, തൃപ്പൂണിത്തുറ ഗവ.കോളേജ്, എസ് എന്‍ ജി എസ് കോളേജ് പട്ടാമ്പി എന്നിവിടങ്ങളിലാണ് പ്രാദേശിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം വിദൂരവിദ്യാഭ്യാസത്തിലൂടെ പ്രദാനം ചെയ്യാനാണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News