കട്ടപ്പനയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

ഇടുക്കി – കട്ടപ്പനയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കട്ടപ്പന ലബ്ബക്കട പുളിക്കല്‍ ജോബിനാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ബന്ധുക്കള്‍ പരാതി നല്‍കിയതോടെ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ജോബിന്‍ ഉള്‍പ്പെട്ട എട്ട് അംഗ സംഘം പുളിയന്മല റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ എത്തിയത്. മദ്യപിച്ച ശേഷമാണ് ഇവര്‍ ഇവിടെ എത്തിയതെന്ന് പറയപ്പെടുന്നു.

കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ വീണ്ടും മദ്യം വാങ്ങാനായി പോയപ്പോള്‍ ആണ് ജോബിന്‍ വീണ് മരിച്ചത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരിക്കുന്നവര്‍ നല്‍കിയിരിക്കുന്ന മൊഴി.

അപകടം നടന്ന സ്ഥലത്ത് നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. അപകടമുണ്ടാകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വരെ ജോബിന്‍ ലബ്ബക്കടയിലുണ്ടായിരുന്നു. അപകടം നടന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സംഘത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളും ഉള്‍പ്പെട്ടിരുന്നതായും മരണത്തില്‍ സംശയമുണ്ടെന്നും ജോബിന്റെ ബന്ധു ജോയ് പറയുന്നു.

യുവാവിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ കട്ടപ്പന പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് കട്ടപ്പന ഡി വൈ എസ് പി അടക്കമുള്ളവരെത്തി പരിശോധന നടത്തി. ജോബിന്റെ കൂടെ ഉണ്ടായിരുന്ന മുഴുവന്‍ പേരുടെയും മൊഴിയെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കട്ടപ്പന ഡി.വൈ.എസ്.പി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News