നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കണം; കര്‍ണാടകയ്ക്ക് കത്തയച്ച് കേരളം

കേരളത്തിന് വെളിയിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ ഉള്ള സാഹചര്യത്തിൽ പരീക്ഷ എഴുത്താൻ എത്തുന്ന വിദ്യാർത്ഥികൾക്കും കൂടെയെത്തുന്നവർക്കും 7 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര സർക്കാറിനും, കർണ്ണാടക സർക്കാറിനും കത്ത് നൽകി. കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി വി പി ജോയ് ആണ് കത്ത് നൽകിയത്.

സംസ്ഥനത്ത് നിന്നും പരീക്ഷക്ക് പങ്കെടുക്കാൻ എത്തുന്നവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തീരുമാനമാണിതെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജിനും, കേന്ദ്ര ആരോഗ്യ മന്ത്രലയത്തിനുമാണ് കത്ത് നൽകിയത്.

രണ്ടു ഡോസ് വാക്‌സിനും 48 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റും എടുത്ത മലയാളികള്‍ക്കും ഇതു ബാധകമാണെന്നത് കേന്ദ്ര ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശത്തിന് വിരുദ്ധമാണെന്നും കത്തിൽ ചൂണ്ടി കാട്ടിയിട്ടുണ്ട്. ഈ നിബന്ധന എത്രയും വേഗം പിൻവലിക്കണമെന്ന ആവശ്യമാണ് കേരളം കത്തിലൂടെ മുൻപോട്ട് വെച്ചിരിക്കുന്നത്.

അതേസമയം പരീക്ഷയ്‌ക്കെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക ഇളവ് അനുവദിച്ചു. പരീക്ഷ എഴുതി മൂന്ന് ദിവസത്തിനകം തിരിച്ചുപോകുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന്  കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.

അടിയന്തര യാത്രക്കാര്‍ക്കും വിമാനയാത്രയ്ക്ക് എത്തുന്നവര്‍ക്കും ഇളവ് ബാധകമാണ്. എന്നാല്‍ ആര്‍ടിപി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News