പെരുമ്പാവൂരില്‍ അനധികൃതമായി സൂക്ഷിച്ച 2460 ലിറ്റര്‍ കള്ള് പിടികൂടി

എറണാകുളം പെരുമ്പാവൂരില്‍ അനധികൃതമായി സൂക്ഷിച്ച 2460 ലിറ്റര്‍ കള്ള് എക്‌സൈസ് പിടികൂടി. എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച കള്ള് എക്‌സൈസ് പിടികൂടിയത്. സംഭവത്തില്‍ ചേരാനെല്ലൂര്‍ സ്വദേശി സേവ്യറിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പെരുമ്പാരിലെ വാടക വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 2460 ലിറ്റര്‍ കള്ള് പിടികൂടിയത്. 9 ബാരലുകളിലും, 71 കന്നാസുകളിലുമായിട്ടായിരുന്നു കള്ള് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ചേരാനെല്ലൂര്‍ സ്വദേശി ജോമി എന്നു വിളിക്കുന്ന സേവ്യറാണ് അറസ്റ്റിലായത്.

ഇയാള്‍ പെരുമ്പാവൂര്‍ ഒന്നാം റേഞ്ചിലെ 5 ഷാപ്പുകളുടെ ലൈസന്‍സി ആണ്. അവധി ദിവസം വില്‍പ്പന നടത്താനാണ് കള്ള് വാടക വിട്ടില്‍ സൂക്ഷിച്ചതെന് എക്‌സൈസ് ഉദ്യാേഗസ്ഥര്‍ പറഞ്ഞു.

സംഭവസ്ഥലത്തു നിന്നു തന്നെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്നും മാക്‌സി ട്രക്ക് വാഹനവും കണ്ടെടുത്തിട്ടുണ്ട്. ജര്‍മ്മനി സ്വദേശി റോഷന്‍ രാജന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് സേവ്യര്‍ വാടകക്ക് എടുത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News