കൃത്യമായ രേഖകള്‍ ഇല്ലാതെ തോക്ക് കൈവശംവെച്ച 5 പേര്‍ പിടിയില്‍

കൃത്യമായ രേഖകള്‍ ഇല്ലാതെ തോക്ക് കൈവശംവെച്ച 5 പേര്‍ പിടിയില്‍. കശ്മീര്‍ സ്വദേശികളായ അഞ്ച് പേരാണ് തിരുവനന്തപുരം കരമനയില്‍ പിടിയിലായത്

ഷൗക്കത്തലി, ഷാക്കൂര്‍ അഹമ്മദ്, ഗുല്‍സമാന്‍, മുഷ്താഖ് ഹുസൈന്‍ മുഹമ്മദ് ജാവേദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സിയിലെ സുരക്ഷാ ഗാര്‍ഡുകളാണ് ഇവര്‍.

ഇവര്‍ ഉപയോഗിച്ചിരുന്ന ഇരട്ടക്കുഴല്‍ തോക്കുകള്‍ക്ക് കൃത്യമായ രേഖകള്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇവര്‍ ഹാജരാക്കിയ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News