നിർമാതാക്കളും സ്ക്രിപ്റ്റ് റൈറ്ററും തയ്യാറെങ്കിൽ വാരിയംകുന്നൻ സംവിധാനം ചെയ്യുമെന്ന് സംവിധായകൻ സിദ്ദിഖ് ചേന്ദമംഗല്ലൂർ

പൃത്വിരാജും ആശിഖ് അബുവും പിൻമാറിയാലും വാരിയംകുന്നനെ സിനിമയാക്കുമെന്ന് സംവിധായകൻ സിദ്ദിഖ് ചേന്ദമംഗല്ലൂർ.
തന്റെ ഫേസ്ബുക്കിലൂടെയാണ് സിദ്ദിഖ് ചേന്ദമംഗല്ലൂർ ഇത് അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ:

വാരിയം കുന്നന്റെ യഥാർത്ഥ ചരിത്രമാണ് കേരളജനത ആഗ്രഹിക്കുന്നതെങ്കിൽ സംവിധാനം ചെയ്യാൻ ഞാൻ തയ്യാറാണ്.ഇന്ന് രാത്രി 8 മുതൽ 10 മണി വരെ നിരവധി പ്രൊഡക്ഷൻ ടീമുമായി സംസാരിച്ചു.

നട്ടെല്ല് പണയം വെക്കാത്ത ഒരു നായകൻ കുഞ്ഞഹമ്മദ് ഹാജി എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷം ധരിക്കും എന്നത് ഉറപ്പ്. നിലവിലെ നിർമ്മാതക്കളും സ്ക്രിപ്റ്റ് ഡയറക്ട്റും തയ്യാറാണങ്കിൽ ഉറക്കെ വിളിച്ചു പറയൂ. മതേതരമണ്ണിൽ വർഗ്ഗീയതയും ഭീഷണിയും വാഴില്ലെന്ന്.

അതേസമയം മലബാര്‍ കലാപത്തെക്കുറിച്ച് ആലോചിച്ച തന്റെ സിനിമയുമായി മുന്നോട്ട് തന്നെയെന്ന് സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു. വാരിയംകുന്നന്‍ എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമയില്‍ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിന്‍മാറിയ സാഹചര്യത്തിലാണ് പി.ടി കുഞ്ഞിമുഹമ്മദിന്റെ പ്രതികരണം. വലിയ കാന്‍വാസിലുള്ള സിനിമയാണ് കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയാലാകും ചിത്രീകരണമെന്നും പി.ടി പറഞ്ഞു.

ഈ സിനിമ ഞാന്‍ ചെയ്യാന്‍ വേണ്ടിയാണ് പ്രഖ്യാപിച്ചത്. ചെയ്യാതിരിക്കാന്‍ വേണ്ടിയല്ല. ഞാന്‍ ഈ സിനിമയില്‍ നിന്നും പിന്‍മാറുന്ന പ്രശ്നമില്ല. ഞാന്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചിച്ച സിനിമയാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടാണ് ഞാന്‍ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്.

ഒരു സിനിമ നടക്കുമോ എന്നതില്‍ നമുക്ക് ഒരിക്കലും ഉറപ്പ് പറയാന്‍ സാധിക്കില്ല. ഷൂട്ടിങ്ങ് തുടങ്ങിയാല്‍ നമുക്ക് അതില്‍ ഉറപ്പ് ഉണ്ടാവും. ഞാന്‍ എന്റെ കര്‍മ്മം ചെയ്യുന്നു എന്നതാണ് പ്രധാനമെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News