യൂത്ത് കോണ്‍ഗ്രസ് കേരള വക്താക്കളുടെ നിയമനം മരവിപ്പിച്ചു

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍ അര്‍ജ്ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവാക്കിയത് മരവിപ്പിച്ചു . അര്‍ജ്ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് നേതാവായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്  അഖിലേന്ത്യാ നേതൃത്വം സ്വന്തം തീരുമാനം മരവിപ്പിച്ചത് .

യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന വക്താവായിട്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍ അര്‍ജ്ജുന്‍ രാധാകൃഷ്ണനെ രാത്രിയോടെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ ബി ശ്രീനിവാസ് നിയമിച്ചത്. അപ്രതീക്ഷിതമായി ദില്ലിയില്‍ നിന്ന് പത്രക്കുറിപ്പ് ഇറങ്ങിയപ്പോ‍ഴാണ് സംസ്ഥാന നേതൃത്വം തന്നെ ഇക്കാര്യം അറിഞ്ഞത്.

യൂത്ത് കോണ്‍ഗ്രസിന്‍റെ താ‍ഴെ തട്ടിലെ കമ്മറ്റികളിലൊന്നും പ്രവര്‍ത്തിക്കാത്ത അര്‍ജ്ജുന്‍ വക്താവായത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞെട്ടിച്ചു. ഇതിന് പിന്നാലെയാണ് സ്വന്തം തീരുമാനം അവര്‍ തന്നെ മരവിപ്പിച്ചത്. തീരുമാനം മരവിപ്പിക്കുകയാണെന്ന് അഖിലേന്ത്യാ നേതൃത്വം സംസ്ഥാന അധ്യക്ഷനെ കത്ത് മുഖാന്തിരം അറിയിച്ചു.

വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തുടര്‍ പ്രഖ്യാപനം ഉണ്ടാവു. അമേരിക്കയില്‍ പഠിച്ച കേരളത്തിലെ യൂത്ത് കോണ്‍ഗ്രസില്‍ രാഷ്ടീയ വേരുകള്‍ ഇല്ലാത്ത അര്‍ജ്ജുന്‍ രാധാകൃഷ്ണന്‍റെ നിയമനം യൂത്ത് കോണ്‍ഗ്രസില്‍ ചര്‍ച്ചയായി .അര്‍ജ്ജുനോടൊപ്പം ആതിരാ രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നീവരെ കൂടി വക്താക്കളായി നിയമിച്ചിരുന്നു.

ഇവരൊക്കെ ആരെന്ന് അറിയാന്‍ കൈരളി ന്യൂസ് യൂത്ത് കോണ്‍ഗ്രസിന്‍റെ ഒരു സംസ്ഥാന ഭാരവാഹിയെ ബന്ധപ്പെട്ടെങ്കിലും ഇവരെയാരെയും തനിക്ക് അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കോട്ടയത്ത് വേരുകളുളള ബോംബേയില്‍ നിന്നുളള അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ് അര്‍ജ്ജുന്‍റെ നിയനമത്തിന് പിന്നിലെന്ന് ആക്ഷേപം ഉണ്ട്.

തിരുവഞ്ചൂര്‍ എ ഗ്രൂപ്പില്‍ നിന്ന് അകന്നതിന് പിന്നാലെയാണ് മകനെ യൂത്ത് കോണ്‍ഗ്രസ് നേതൃനിരയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നിലും കെ സി വേണുഗോപാല്‍ ആണെന്ന് ഐ.എ ഗ്രൂപ്പുകള്‍ ആക്ഷേപിക്കുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News