കൃത്യമായ രേഖകൾ ഇല്ലാതെ തോക്കും വെടിയുണ്ടകളും കൈവശം വച്ചു; 5 കാശ്മീര്‍ സ്വദേശികള്‍ പിടിയില്‍

കൃത്യമായ രേഖകൾ ഇല്ലാതെ തോക്കും വെടിയുണ്ടകളും കൈവശം വെച്ച അഞ്ച് കാശ്മീർ സ്വദേശികൾ പിടിയിൽ .എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന സ്വകാര്യ ഏജൻസിയിലെ സുരക്ഷാ ഗാർഡുകളെയാണ് തിരുവനന്തപുരം കരമന പൊലീസ് പിടികൂടിയത്.

കൃത്യമായ രേഖകൾ ഇല്ലാതെ തോക്കും വെടിയുണ്ടകളും കൈവശം വെച്ച സംഭവത്തിലാണ് കശ്മീർ സ്വദേശികളായ അഞ്ച് പേര്‍ തിരുവനന്തപുരം കരമനയിൽ പിടിയിലായത്. ഷൗക്കത്തലി, ഷാക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ മുഹമ്മദ് ജാവേദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .

എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന സ്വകാര്യ ഏജൻസിയിലെ സുരക്ഷാ ഗാർഡുകളാണ് ഇവർ. ഇവർ ഉപയോഗിച്ചിരുന്ന ഇരട്ടക്കുഴൽ തോക്കുകൾക്ക് കൃത്യമായ രേഖകൾ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇവർ ഹാജരാക്കിയ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ് . സംഭവത്തിലെ ദൂരൂഹത നീക്കാൻ പൊലീസ് സ്വകാര്യ ഏജൻസി ഉദ്യോഗസ്ഥരോട് പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here