ലോകകപ്പ് യോഗ്യതാ മത്സരം; പോർച്ചുഗലിനും ഡെന്മാർക്കിനും ജയം

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗലിനും ഡെന്മാർക്കിനും ജയം. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനും നെതർലണ്ട്സിനും ക്രയേഷ്യക്കും സമനില കുരുക്ക്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ പോർച്ചുഗൽ 2-1 ന് അയർലണ്ടിനെ തോൽപ്പിച്ചു.

സ്കോട്ട് ലണ്ടിനെതിരെ മറുപടിയില്ലാത്ത 2 ഗോളുകൾക്കായിരുന്നു ഡെന്മാർക്കിന്റെ ജയം. ബോസ്നിയ ആൻഡ് ഹെർസഗോവിനയാണ് ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് 1-1 ന് സമനില പൂട്ടിട്ടത്. മത്സരത്തിന്റെ 51-ാം മിനുട്ടിൽ ഫ്രഞ്ച് താരം കൗണ്ടേ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

20-ാം മിനുട്ടിൽ ഹാലണ്ടിന്റെ ഗോളിൽ മുന്നിലെത്തിയ നോർവെയ്ക്കെതിരെ ക്ലാസന്റെ ഗോളിൽ നെതർലണ്ട്സ് സമനില പിടിച്ചു. റഷ്യ ക്രയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ചു.ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ഇംഗ്ലണ്ട് ഹംഗറിയെയും ഇറ്റലി ബൾഗേറിയയെയും ചെക്ക് റിപ്പബ്ലിക്ക് ബെലാറസിനെയും നേരിടും. ജർമനിക്ക് ലീച്ചെൻസ്റ്റെയിനും ബെൽജിയത്തിന് എസ്തോണിയയും സ്പെയിനിന് സ്വീഡനുമാണ് എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here