സാധാരണക്കാരുടെ ശ്വാസം മുട്ടിച്ച് കേന്ദ്ര സർക്കാർ; ഏഴ് വർഷത്തിനിടെ ഇന്ധന വിലയിൽ കുത്തനെയുള്ള വർധനവ്

7 വർഷത്തിനിടെ രാജ്യത്തെ ഇന്ധനവില കുത്തനെ വർധിച്ചു. പാചക വാതകത്തിന് ഇരട്ടിയിലേറെ രൂപയാണ് വർധിച്ചത്. പെട്രോൾ വിലയിൽ 7 വർഷത്തിനിടെ 42 ശതമാനം വർധനവും ഡീസൽ വിലയിൽ 55 ശതമാനം വർധനവുമാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറയുമ്പോഴും ഇന്ത്യയിൽ ഇന്ധന വില കുറക്കാതെ സാധാരണക്കാരുടെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സർക്കാർ.

ബിജെപി സർക്കാർ അധികാരത്തിൽ കയറിയതിന് ശേഷമുള്ള ഏഴ് വർഷത്തിനിടെ ഇന്ധന വിലയിൽ കുത്തനെയുള്ള വർധനവാണ് സംഭവിച്ചിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനു വില കുറയുമ്പോഴും രാജ്യത്തെ ഇന്ധന വില കുതിച്ചു ഉയരുകയാണ്.

2014ൽ എൽ.പി.ജിക്ക് വില 410 രൂപയായിരുന്നു. ഇന്നത് 116 ശതമാനം വർധിച്ച് 885 രൂപയായി. ഏഴു വർഷം കൊണ്ട് പെട്രോൾ വിലയിൽ 42 ശതമാനം വർധനവാണ് ഉണ്ടായത്. 71രൂപയുണ്ടായ പെട്രോളിന് നിലവിൽ 101 രൂപയാണ് , ഡീസൽ വില 55 ശതമാനമായാണ് വർധിച്ചത്.

57 രൂപയുണ്ടായ ഡീസലിന് നിലവിൽ രാജ്യത്ത് 88 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ വിലവർധനയാണ് രാജ്യത്തെ ഇന്ധന വിലവർധനക്ക് കാരണമായി പറയുന്നത്.എന്നാൽ 2014 മുതൽ ക്രൂഡ് ഓയിൽ വില കുറഞ്ഞുകൊണ്ടിരിക്കെയാണ്.2014ൽ 105ഡോളർ ഉണ്ടായിരുന്ന ക്രൂഡ് ഓയിലിന്റെ വില 32% ഇടിഞ്ഞിട്ടുണ്ട്.

നിലവിൽ 71 ഡോളറാണ് ക്രൂഡ് ഓയിലിന്റെ അന്ത്രാഷ്ട്ര വിപണിയിലെ വില.
എന്നിട്ടും ഇന്ത്യയിൽ കൂടിയ വിലക്കാണ് ഇന്ധനം നൽകുന്നത്.ഇന്ധന വിലയിൽ മാറ്റം കൊണ്ടുവരും എന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ബിജെപി സർക്കാരിനെതിരെ രാജ്യത്ത് രൂക്ഷ വിമർശനമാണ് ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel