എം.​എ​സ്.​എ​ഫ്​ ​സ്​​ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം; അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്​ ഉ​ട​ന്‍ കൈ​മാ​റും

എം.​എ​സ്.​എ​ഫ്​ നേ​താ​ക്ക​ൾ ‘ഹ​രി​ത’​യി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട്​ സ്​​ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ ഉ​ട​ൻ കൈ​മാ​റും. ചെ​മ്മ​ങ്ങാ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ സി. ​അ​നി​ത​കു​മാ​രി​യാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. സി​റ്റി പൊ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ർ​ജി​ന്​ ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌ ന​ൽ​കു​മെ​ന്നാ​ണ്​ വി​വ​രം.തു​ട​ർ​ന്നാ​വും റി​പ്പോ​ർ​ട്ട്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക.

വെ​ള്ള​യി​ൽ പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സ്​ ആ​ഗ​സ്​​റ്റ്​ 19നാ​ണ്‌ ചെ​മ്മ​ങ്ങാ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ​ക്ക്​ അ​ന്വേ​ഷ​ണ​ത്തി​നാ​യി കൈ​മാ​റി​യ​ത്‌. പ​രാ​തി​ക്കാ​രു​ടെ​യും ആ​രോ​പ​ണ​വി​ധേ​യ​രു​ടേയും ഉ​ൾ​പ്പെ​ടെ പ​ത്തി​ല​ധി​കം പേ​രു​ടെ മൊ​ഴി​ക​ളാ​ണ്​ ശേ​ഖ​രി​ച്ച​ത്.

എം.​എ​സ്.​എ​ഫ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​കെ. ന​വാ​സ്, മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​അ​ബ്​​ദു​ൽ വ​ഹാ​ബ്​ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​​ കേ​സ്​. പ്ര​സി​ഡ​ൻ​റ​ട​ക്ക​മു​ള്ള​വ​ർ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന്​ കാ​ണി​ച്ച്‌​ ‘ഹ​രി​ത’ ന​ൽ​കി​യ പ​രാ​തി വ​നി​ത കമ്മീ​ഷ​ൻ പൊ​ലീ​സി​ന്​ കൈ​മാ​റി​യ​തോ​ടെ​യാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

ജൂ​ൺ 22ന്​ ​​എം.​എ​സ്.​എ​ഫി​ന്‍റെ സം​സ്​​ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​യ കോ​ഴി​ക്കോ​ട്​ വെ​ള്ള​യി​ൽ ഹ​ബീ​ബ്​​സെൻറ​റി​ൽ വ​ച്ച്‌​ അ​പ​മാ​നി​ച്ച്‌​ സം​സാ​രി​ച്ച​താ​യാ​ണ്​​ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഫോ​ൺ​വ​ഴി അ​സ​ഭ്യ​വാ​ക്കു​ക​ൾ പ്ര​യോ​ഗി​ച്ചു എ​ന്നാ​ണ് മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ഹാ​ബി​നെ​തി​രാ​യ ​പ​രാ​തി.

അ​തി​നി​ടെ, ‘ഹ​രി​ത’ വ​നി​ത ക​മ്മീ​ഷ​ന്​ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്കുമെന്ന മു​സ്​​ലിം ലീ​ഗ്​ പ്ര​ഖ്യാ​പ​നം ഒ​രാ​ഴ്​​ച ക​ഴി​ഞ്ഞി​ട്ടും ന​ട​പ്പാ​യി​ല്ല. പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ ലീ​ഗ്​ സ​മ്മ​ർ​ദം​ ചെ​ലു​ത്തി​യി​ട്ടും ഹ​രി​ത പ്ര​വ​ർ​ത്ത​ക​ർ ​ ത​യാ​റാ​യി​ട്ടി​ല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here