അഞ്ചു മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് വാക്സിന്‍; ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി

5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുളള കൊവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇ ലിമിറ്റഡിന്‌അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). അംഗീകൃത പ്രോട്ടോക്കോൾ അനുസരിച്ച്‌ മെയ്ഡ് ഇൻ ഇന്ത്യ വാക്സിന്റെ ഘട്ടം 2, 3 ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്.

രാജ്യത്ത് 10 ഇടങ്ങളിലായിട്ടായിരിക്കും ട്രയൽ നടത്തുക. കൊവിഡ് വിദഗ്ധ സമിതിയുടെ (എസ്‌ഇസി) ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഡിസിജിഐ അനുമതി നൽകിയത്. നേരത്തെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈഡസ് കാഡിലയുടെ സൂചി രഹിത കൊവിഡ് വാക്സിൻ ZyCoV-D ന് അടിയന്തിര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരുന്നു. ഇത് രാജ്യത്തെ 12-18 വയസ്സിനിടയിലുള്ളവർക്കുള്ള ആദ്യ വാക്സിൻ ആണ്. അതേസമയം 2 മുതൽ 18 വയസ്സുവരെയുള്ളവർക്കായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ 2/3 ക്ലിനിക്കൽ പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.

ബയോളജിക്കൽ ഇ യുടെ കൊവിഡ് പ്രതിരോധ വാക്സിൻ കോർബെവാക്സ് നിലവിൽ മുതിർന്നവരിൽ 2/3 ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡിസംബറോടെ ബയോളജിക്കൽ ഇ 30 കോടി ഡോസ് കോർബെവാക്സ് കേന്ദ്ര സർക്കാരിന് നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കോർബെവാക്സ് നിർമ്മാതാക്കളുമായി ആരോഗ്യമന്ത്രാലയം 30 കോടി വാക്സിൻ ഡോസുകൾ റിസർവ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News