രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു

രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 47,092 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രണ്ട് മാസത്തിനിടെ ഏറ്റവും ഉയർന്ന കേസുകളാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. 509 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം 35,181 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.48 ശതമാനമായി.

3,89,583 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.നിലവിൽ 2.80% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേ സമയം കുത്തിവയ്പ്പ് സ്വീകരിച്ചവരുടെ രാജ്യത്തെ ആകെ എണ്ണം 66 കോടി 30 ലക്ഷം കവിഞ്ഞു. 81 ലക്ഷം വാക്‌സിൻ ഡോസുകൾ ആണ് ഇന്നലെ രാജ്യത്ത് വിതരണം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News