നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ ഗസ്റ്റ് റോള്‍ അത് നിര്‍ബന്ധമാ…ദൃശ്യത്തിന് പിന്നാലെ ബ്രോ ഡാഡിയിലും പൊലീസ് വേഷം

താന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ ഒരു ചെറിയ റോള്‍ പോലുമില്ലാതെ ആന്റണി പെരുമ്പാവൂരിന്റെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടില്ല. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ആന്റണി നിര്‍മ്മിക്കുന്ന ബ്രോ ഡാഡിയിലും പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ആന്‍റണി പെരുമ്പാവൂര്‍ എത്തുന്നു.

ദൃശ്യം 2 ലും ആന്റണി പെരുമ്പാവൂര്‍ പൊലീസ് വേഷത്തിലെത്തിയിരുന്നു. നേരത്തെ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഒടിയന്‍, ലൂസിഫര്‍, ഇട്ടിമാണി എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളിലും ഗസ്റ്റ് റോളില്‍ ആന്റണി എത്തിയിരുന്നു.

‘ലൂസിഫറി’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ‘ലൂസിഫറി’ന്റെ തുടര്‍ച്ചയായ ‘എമ്പുരാന്‍’ നേരത്തേ പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം നീട്ടിവച്ചിരിക്കുകയാണ്. ആ ഇടവേളയിലാണ് ഈ പശ്ചാത്തലത്തില്‍ ചിത്രീകരണം സാധ്യമാവുന്ന ‘ബ്രോ ഡാഡി’ പൃഥ്വിരാജ് പ്രഖ്യാപിച്ചത്.

ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വിരാജ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്ണന്‍ എം ആര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News