‘ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍’; പിണറായിയ്ക്കും കമലയ്ക്കും ഇന്ന് മധുര വാര്‍ഷികം

42-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ടി കമലയും. വിവാഹ വാര്‍ഷിക ദിനത്തില്‍ പത്‌നിക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. 1979 സെപ്റ്റംബര്‍ 2-ാം തീയതിയായിരുന്നു പിണറായി വിജയനും ടി കമലയും വിവാഹിതരായത്.

വിവാഹ സമയത്ത് പാര്‍ട്ടി അച്ചടിച്ച കത്താണിത്.

കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടെ പേരില്‍ 1-8-1979 അച്ചടിച്ച ക്ഷണക്കത്തില്‍ സമ്മാനങ്ങള്‍ സദയം ഒഴിവാക്കുകയെന്ന് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ പേരിലാണ് കത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News