അഫ്ഗാനിസ്ഥാന്‍ ഭക്ഷ്യ ക്ഷാമത്തിലേക്കെന്ന് മുന്നറിയിപ്പുമായി യു എന്‍

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിക്കുകയും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യുന്നതിനിടെ രാജ്യം ഗൂരുതര പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. അഫ്ഗാന്‍ ഭക്ഷ്യ പ്രതിസന്ധിയുടെ വക്കിലെന്നാണ് റിപ്പോര്‍ട്ട്.

ഒരു മാസത്തിനുള്ളില്‍ തന്നെ അഫ്ഗാന്‍ രൂക്ഷമായ ഭക്ഷ്യ ക്ഷാമം നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഐക്യരാഷ്ട്ര സഭ. രാജ്യത്ത് മുന്നില്‍ ഒരാള്‍ പട്ടിണി അനുഭവിക്കുന്ന നിലയിലേക്കാണ് സാഹചര്യങ്ങള്‍ നീങ്ങുന്നത് എന്നാണ് മുന്നറിയിപ്പ്.

‘മനുഷ്യത്വപരമായ കാഴ്ചപ്പാടില്‍ അഫ്ഗാനിസ്ഥാനെ വിലയിരുത്തിയാല്‍ അതീവ ഗുരുതരമാണ് സാഹചര്യങ്ങള്‍’ എന്നാണ് അഫ്ഗാനിസ്ഥാനിലെ യു എന്‍ ഹ്യുമാനിറ്റേറിയന്‍ കോര്‍ഡിനേറ്റര്‍ റമിസ് അലക്ബറോവിന്റെ പ്രതികരണം.

രാജ്യത്തെ പകുതിയിലധികം കുട്ടികളും അടുത്ത നേരം എന്ത് ഭക്ഷിക്കുമെന്ന് പോലും അറിയാത്ത തരത്തില്‍ പ്രതിസന്ധിയിലാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനില്‍ നിലവില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് രൂക്ഷമായ വിലക്കയറ്റമാണ് രേഖപ്പെടുത്തുന്നത്. ഭക്ഷ്യ വില ഇതിനോടകം 50 ശതമാനത്തില്‍ അധികം ഉയര്‍ന്നു കഴിഞ്ഞു. പെട്രോള്‍ വിലയില്‍ 75 ശതമാനത്തിലധികമാണ് വില വര്‍ധന രേഖപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News