കോൺഗ്രസ് സർവ്വനാശത്തിലേയ്ക്ക്‌; സുധാകരൻ്റെ വരവോടെ 16 ഗ്രൂപ്പായിയെന്ന് വെള്ളാപ്പള്ളി

സുധാകരൻ്റെ വരവോടെ 16 ഗ്രൂപ്പായി മാറിയ കോൺഗ്രസ് സർവ്വനാശത്തിലേയ്ക്കെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയനും സർക്കാരിനും ശുക്രദശയാണെന്നും അദ്ദേഹം പറഞ്ഞു. കണിച്ചുകുളങ്ങരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ഗ്രൂപ്പില്ലാതെ കോൺഗ്രസില്ല. ഓരോരുത്തരും ഗ്രൂപ്പുണ്ടാക്കുന്ന സ്ഥിതിയാണിപ്പോൾ. കേന്ദ്രത്തിലിരുന്ന് കെ സി വേണുഗോപാലും ഗ്രൂപ്പ് ശക്തിപ്പെടുത്തുന്നു. കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിലും കോൺഗ്രസിൻ്റെ പ്രസക്തിയില്ലാതായി. നേതൃത്വത്തിൻ്റെ തകരാറാണ് ഇതിന് കാരണം.

100 ദിവസം പിന്നിട്ട പിണറായി സർക്കാരിൻ്റെ പ്രവർത്തനം മികച്ചതാണ്. ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. കൊവിഡ് ലോകമാകെ പ്രതിസന്ധി ഉണ്ടാക്കുമ്പോൾ ഇന്ത്യയിലും കേരളത്തിലും പ്രയാസങ്ങളുണ്ട്. സർക്കാരിനെ കുറ്റപ്പെടുത്തുന്നവർ അവരുടെ രാഷ്ട്രീയ താൽപ്പര്യമാണ് പ്രകടിപ്പിക്കുന്നത്. മഞ്ഞപ്പിത്തമുള്ളവർക്ക് എല്ലാം മഞ്ഞയായി തോന്നുക സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News