കൊല്ലണം മാമാ.. മുരുകനെ കൊല്ലണം..! കണക്കു തീര്‍ക്കാന്‍ അവനെത്തുന്നു..

കണക്കു തീര്‍ക്കാന്‍ അവനെത്തുന്നു. പുലിമുരുകന്‍ തന്റെ കത്തിമുനയ്ക്ക് ഇരയ്ക്കി കൊന്ന കാട്ടുപുലിയുടെ മകന്‍ കുടിപ്പക അവസാനിപ്പിക്കാന്‍ വീണ്ടും മുരുകനെ തേടി എത്തുന്നു… സിനിമ ആണെന്നാണോ..നിങ്ങള്‍ വിജാരിച്ചത്. എന്നാല്‍ അല്ല കേട്ടോ.. ഒരു പോസ്റ്ററിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.

ചെമ്മീന്‍ സിനിമയില്‍ ഇതില്‍ നമ്മളിവിടെ എന്നന്വേഷിക്കുന്ന ചെമ്മീന്‍.. ഇന്ദുചൂഢന്റെ എന്‍ട്രി സീനില്‍ ആ പിള്ളേര് വിളിക്കാന്‍ അഞ്ച് സെക്കന്‍ഡ് വൈകിയിരുന്നെങ്കില്‍ എന്ന് നെടുവീര്‍പ്പിടുന്ന മീന്‍ കുഞ്ഞുങ്ങള്‍…സിഐഡി മൂസയിലെ അര്‍ജുന്‍ എന്ന ഡോഗിന്റെ ഫോട്ടോ നോക്കി അവന് മെനു ഉണ്ട് എന്ന് പറഞ്ഞ് അതിശയിക്കുന്ന മറ്റ് പട്ടിക്കുട്ടികള്‍…. ഇങ്ങനെ നീളുന്നു മൃഗങ്ങളെ സിനിമയോട് രസകരമായി ബന്ധിപ്പിക്കുന്ന പോസ്റ്ററുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സിനിമയില്‍ കണ്ട് പരിചയിച്ച മൃഗങ്ങളുടെ കഥാപാത്രങ്ങളിലൂടെ പുതിയൊരു ലോകത്തെ പരിചയപ്പെടുത്തുന്നത് സിനിമാ-പരസ്യ സംവിധായകനായ ജെനിത് കാച്ചപ്പിള്ളിയും ഇല്ലസ്ട്രേറ്റര്‍ ആര്‍്ടിസ്റ്റായ ഡൂഡില്‍ മുനി എന്നറിയപ്പെടുന്ന ആരോഷ് തോവാടത്തിലുമാണ്. സിനിമാതാരങ്ങളായ വിനീത് ശ്രീനിവാസനും അജു വര്‍ഗീസുമാണ് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്.

ഒരു മാസത്തിലധികം ആലോചിച്ച് ജോലിയുടെ ഇടവേളകളില്‍ ഇരുവരും പൂര്‍ത്തിയാക്കിയ പോസ്റ്റര്‍ സീരീസാണിത്. ജെനിത് കാച്ചപ്പിള്ളി ‘മറിയം വന്നു വിളക്കൂതി’ എന്ന പടത്തിനു ശേഷം അടുത്ത സിനിമയുടെ പണിപ്പുരയിലാണ്. ആരോഷിന്റെ ഡൂഡില്‍ മുനി ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്.ഡൂഡില്‍ മുനി എന്നറിയപ്പെടുന്ന ആരോഷ് തോവാടത്തില്‍ 12 വര്‍ഷത്തിലേറെയായി ഇന്ത്യയിലെ പ്രമുഖ പരസ്യ ഏജന്‍സികള്‍ക്കു വേണ്ടി ഇല്ലസ്ട്രേഷന്‍, സ്റ്റോറി ബോര്‍ഡ് വര്‍ക്കുകളാണ് ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News