ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. ദില്ലി , ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദില്ലിയില്‍ ഇന്നലെ 112.1 മില്ലിമീറ്റര്‍ മഴ ‍ലഭിച്ചു. 19 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ദില്ലിയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടുകള്‍ മാറ്റുന്നതിനുളള ശ്രമം തുടരുകയാണ്.

ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ തുടരുകയാണ്. രാജ്യത്ത് കഴിഞ്ഞ ദിവസം വ്യത്യസ്ത മഴ അപകടങ്ങളിലായി 13 പേരാണ്  മരിച്ചത്. ഇതോടെ മൺസൂൺ ആരംഭിച്ച ജൂൺ ഒന്നിനു ശേഷം മരിച്ചവരുടെ എണ്ണം 680 ആയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News