യാത്രാ വിലക്ക് പിന്‍വലിച്ച്‌ ഒമാന്‍; ആയിരക്കണക്കിന് പ്രവാസികള്‍ മടങ്ങുന്നു

യാത്രാ വിലക്ക് പിന്‍വലിച്ചതോടെ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികൾ ഒമാനിലേക്ക് എത്തി തുടങ്ങി. ഏപ്രിൽ 24 ഏപ്രിൽ മുതൽ ഏർപ്പെടുത്തിയ യാത്രാ വിലക്ക് സെപ്റ്റംബർ ഒന്ന് ബുധനാഴ്ച്ച പിൻവലിച്ചിരുന്നു.

കൊച്ചിയിൽ നിന്നുള്ള ഒമാൻ എയർ വിമാനമാണ് ആദ്യം ലാന്റ് ചെയ്തത്.തുടർന്ന് കോഴിക്കോട്,ഹൈദരാബാദ്, കറാച്ചി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഒന്നിന് പിറകെ ഒന്നായി പറന്നിറങ്ങി.നീണ്ട നാല് മാസത്തെ കത്തിരിപ്പിന് ശേഷം ഒമാനിൽ തിരിച്ചെത്താൻ കഴിഞ്ഞതിൽ യാത്രക്കാരെല്ലാം ഏറെ സന്തോഷം പ്രകടിപ്പിച്ചു.

അതേസമയം വാക്‌സിൻ എടുക്കാത്തവർക്കും ഒമാനിൽ തിരികെ എത്താൻ അനുമതി നൽകി.റസിഡന്റ് വിസയിലുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു.ഇത്തരം യാത്രക്കാരുടെ കൈവശം .ക്യൂ ആർ കോടുള്ള പി സി ആർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel