‘ശിവാജി വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് പ്രേം നസീറിനെ മതിയെന്ന്’: കവിയൂര്‍ പൊന്നമ്മ പറയുന്നു..

അമ്മ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് കവിയൂര്‍ പൊന്നമ്മയയെയാണ്. അത്രയേറെ കവിയൂര്‍ പൊന്നമ്മയുടെ വേഷങ്ങള്‍ മലയാളി മനസ്സില്‍ പതിഞ്ഞിരുന്നു. എല്ലാ പ്രമുഖ താരങ്ങളുടെയും അമ്മയായി കവിയൂര്‍ പൊന്നമ്മ വേഷമിട്ടു. ഇപ്പോള്‍ തന്റെ പഴയ സിനിമാ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് കവിയൂര്‍ പൊന്നമ്മ.

‘ഒരുപാട് അന്യഭാഷ സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. വളരെ കുറച്ചു മാത്രമേയുള്ളൂ. ശിവാജി ഗണേശന്‍ എന്നെ തമിഴിലേക്ക് അഭിനയിക്കാന്‍ വിളിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞത് എനിക്ക് എന്റെ പ്രേംനസീര്‍ സിനിമകള്‍ മതി എന്നാണ്. നസീര്‍ സാറിന്റെയും, സത്യന്‍ മാഷിന്റെയുമൊക്കെ അമ്മയായി ഞാന്‍ അഭിനയിച്ചു.

എന്നേക്കാള്‍ പ്രായമുള്ള സത്യന്‍ മാഷിന്റെയൊക്കെ അമ്മയായി അഭിനയിച്ചത് വലിയ എക്‌സ്പീരിയന്‍സ് ആണ്. നായികയായി സിനിമയില്‍ നില്‍ക്കുക എന്നതായിരുന്നില്ല ലക്ഷ്യം. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ നിരവധി അമ്മ വേഷങ്ങള്‍ ചെയ്തു, അതും അന്നത്തെ സൂപ്പര്‍ താരങ്ങളുടെ അമ്മയായി.

ശേഷം സോമന്‍, സുകുമാരന്‍ എന്നിവരുടെ കാലഘട്ടത്തിലും ഞാന്‍ അമ്മ വേഷങ്ങള്‍ ചെയ്തു കൊണ്ടു സജീവമായിരുന്നു. പിന്നെ ലാലിന്റെ അമ്മയായതോടെ കൂടുതല്‍ ഇഷ്ടം പ്രേക്ഷകരില്‍ നിന്ന് ലഭിച്ചു തുടങ്ങി. ഒരു സൂപ്പര്‍ താരത്തെ കാണുന്നത് പോലെ എന്നെയും അവര്‍ കണ്ടു തുടങ്ങി. ഞങ്ങളുടെ ലാലേട്ടന്റെ അമ്മയായി മാത്രം അഭിനയിച്ചാല്‍ മതി എന്ന് പറഞ്ഞവരുണ്ട്. അതൊക്കെ ഒരു നടിയ്ക്ക് കിട്ടുന്ന വലിയ അംഗീകാരമാണ്’ കവിയൂര്‍ പൊന്നമ്മ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News