രുചിയൂറും ‘ഉണക്ക ചെമ്മീൻ പീര’

ഉണക്കച്ചെമ്മീൻ ഉണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും.
ആവശ്യമായ സാധനങ്ങൾ
ഉണക്കചെമ്മീൻ – 1 കപ്പു (കിള്ളി വൃത്തിയാക്കിയ ചെമ്മീന്റെ അളവാണ്. രണ്ടു കപ്പു ചെമ്മീൻ കിള്ളിയാൽ ഒരു കപ്പോളം കിട്ടും)
കുടംപുളി (വെള്ളത്തിൽ ഇട്ടു വെയ്ക്കുക) -4-5 pieces
തേങ്ങ ചിരകിയത് -1.5 കപ്പു
മഞ്ഞൾപൊടി – 1/2 tsp
ചെറിയ ഉള്ളി – 3-4 no.s
വെളുത്തുള്ളി, ഇഞ്ചി – പാകത്തിന്
പച്ചമുളക് – 4-5 no.s, കറിവേപ്പില
ഉപ്പു, എണ്ണ

തയ്യാറാക്കേണ്ട വിധം:
1. വൃത്തിയാക്കിയ ഉണക്കചെമ്മീൻ 15 മിനിട്ടോളം വെള്ളത്തിൽ കുതിർത്തു വെയ്ക്കുക
2. കുതിർന്ന ചെമ്മീനിൽ നിന്നും വെള്ളം വാർന്നു കളയുക.
3. തേങ്ങാപീര മഞ്ഞൾ പൊടി, ഉള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ ചേർത്ത് ചതച്ചെടുക്കുക. (അരകല്ലിൽ ഒതുക്കിയെടുക്കുക).
4. ഒരു കറിച്ചട്ടിയിൽ ചെമ്മീൻ ഇട്ടു അതിലേക്കു ഒതുക്കിയ പീര, കുടംപുളി, ഉപ്പു, ലേശം എണ്ണ ഇവ ചേർത്ത് ഇളക്കി കുറച്ചു നേരം വെയ്ക്കുക.
5. ശേഷം കുറച്ചു വെള്ളം ചേർത്ത് മൂടിവെച്ചു വേവിക്കുക. വെള്ളം അധികം ആവാതെ നോക്കണം.
6. ഒരു പതിനഞ്ചു മിനിട്ട് കൊണ്ട് പാകം ആകും. അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുൻപ് കുറച്ചു എണ്ണ മീതെ തൂവുക, കറിവേപ്പിലയും പച്ചമുളക് കീറിയതും ചേർക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News