കശ്മീര്‍ വിഘടനവാദ ആശയങ്ങളുടെ വക്താവ് സയീദ് അലി ഷാ ഗീലാനി അന്തരിച്ചു

കശ്മീര്‍ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനി (92) അന്തരിച്ചു. ബുധനാഴ്ച രാത്രി ശ്രീനഗറിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കിഡ്നി സംബന്ധമായ അസുഖ ബാധിതനായിരുന്നു അദ്ദേഹം.

മെഹ്ബൂബ മുഫ്തിയാണ് ഗിലാനിയുടെ മരണം അറിയിച്ച് ട്വീറ്റ് ചെയ്തത്. മിക്ക കാര്യങ്ങളിലും തമ്മില്‍ വിയോജിപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നതായി പിഡിപി നേതാവും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബ മുഫ്തി അനുശോചിച്ചു.

കശ്മീരിലെ ജമാഅത്ത് ഇസ്ലാമിയില്‍ അംഗമായിരുന്ന ഗീലാനി പിന്നീട് സ്വന്തമായി തെഹരീക്-ഇ-ഹുറിയത്ത് ഉണ്ടാക്കി. വിഘടനവാദ ആശയങ്ങളെ പിന്തുണയ്ക്കുന്ന ചെറുപാര്‍ട്ടികളുടെ കൂട്ടായ്മയായ ഓള്‍ പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫറന്‍സിലെ കക്ഷിയാണ് തെഹ്രീക്-ഇ-ഹുറിയത്ത്. 1972, 1977, 1987 വര്‍ഷങ്ങളില്‍ ജമ്മുകശ്മീരിലെ സോപോര്‍ മണ്ഡലത്തില്‍നിന്നുള്ള എം എല്‍ എ ആയിരുന്നു. തന്റെ നിലപാടുകളുടെ പേരില്‍ പല തവണ വീട്ടുതടങ്കളില്‍ കഴിയേണ്ടിയും വന്നിട്ടുമുണ്ട് ഗിലാനിക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News