പള്ളീലച്ചനെ നിലയ്ക്ക് നിര്‍ത്തിയ ഫിലോമിന ചേച്ചി.. ഒടുവില്‍ അച്ചന്‍ പെട്ടു!

മലയാള സിനിമാ രംഗത്ത് ഏവരേയും പൊട്ടിച്ചിരിപ്പിച്ച നടിയാണ് ഫിലോമിന. ഫിലോമിനയുടെ രസകരമായ ഡയലോഗുകള്‍ ഇന്നും നാം സംസാരത്തിനിടെ പറയാറുണ്ട്. അഭിനയരംഗത്തെ രസകരമായ സംഭവങ്ങള്‍ ഫിലോമിന പങ്കുവച്ചിരുന്നു. കൈരളി ടിവിയോട് ഫിലോമിന പങ്കുവെച്ച അനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

പള്ളീലച്ചനെ വരെ നിലയ്ക്ക് നിര്‍ത്തിയ ഫിലോമിനചേച്ചിയുടെ ആ രസകരമായ അനുഭവമിതാ…

‘ഞാന്‍ നാടകത്തില്‍ അഭിനയിക്കാന്‍ പോയിരുന്നത് പള്ളിയില്‍ അച്ചന്‍ അടക്കം എതിര്‍ത്തിരുന്നു. കമ്മ്യൂണിസ്റ്റ് നാടകത്തിലായിരുന്നു എന്ന് പറഞ്ഞാണ് അവര്‍ എതിര്‍ത്തത്. എന്‍റെ അനിയത്തിയുടെ ഭര്‍ത്താവ് ഒക്കെ പറഞ്ഞിരുന്നു.. ദേ വരുന്നു കമ്മ്യൂണിസ്റ്റുകാരത്തി.. എന്ന്.

എന്റെ കുട്ടിയെ വളര്‍ത്താന്‍ ഞാന്‍ കഷ്ടപ്പെട്ടിരുന്നു. പള്ളീലച്ചന്‍ അന്ന് എന്നെ വിളിച്ചിട്ട് പറഞ്ഞു കമ്മ്യൂണിസ്റ്റ് നാടകത്തില്‍ പോകാന്‍ പാടില്ല.

അപ്പോള്‍ ഞാന്‍ പറഞ്ഞു: ഒരു കാര്യം ചെയ്യ് 5000 രൂപ വെച്ച് അച്ചന്‍ എനിക്ക് മാസം തന്നോളൂ… എനിക്കൊരു കൊച്ചുണ്ട്. അതിനെ എനിക്ക് വളര്‍ത്തണം. അതിനു വേണ്ടിയാണ് ഞാന്‍ ഈ കഷ്ടപ്പാട് ഒക്കെ അനുഭവിക്കുന്നത്…അച്ഛന്‍ പണം തരുവാണെങ്കില്‍ ഞാന്‍ ഈ പടിക്കു പുറത്തിറങ്ങില്ല. അച്ചന്‍ പറഞ്ഞു: ‘നടക്കില്ല’.

ഈ അച്ചന്‍ ഇരിക്കുമ്പോള്‍ തന്നെ ഞാന്‍ നാട്ടില്‍ ഒരു നാടകം നടത്തി. നമ്മുടെ കൂടെയുള്ള ആളുകളെ വിളിച്ചിട്ട് ഞാന്‍ പറഞ്ഞു ഇത്ര ഇത്ര ആളുകളൊക്കെ ചേര്‍ന്ന് നാടകം കളിക്കണം. അതില്‍ അധ്യക്ഷനായി അച്ചനെ വിളിക്കണം.

എന്താണെന്ന് അവര്‍ ചോദിച്ചു. കാര്യം ഉണ്ടെടാ നീ ആദ്യം കഥയെഴുത് എന്ന് ഞാന്‍ പറഞ്ഞു… ഫിലോമിന പറയുന്നു.

ആണിന്റെ വേഷമാണ് ഞാന്‍ അതില്‍ ചെയ്തത്. തൊപ്പി ഒക്കെ വച്ച് മീശയൊക്കെ വച്ച്. അന്ന് എനിക്ക്. 23 വയസ്സേ ഉണ്ടായിരുന്നുള്ളൂ..
ഞാന്‍ എന്തിനു പോകുന്നുവെന്ന് ഇവരെയൊക്കെ ഒന്ന് കാണിച്ചു കൊടുക്കണ്ടേ.

കാലിന്മേല്‍ കാല്‍ ഒക്കെ വെച്ച്.സിഗരറ്റ് ഒക്കെ വലിച്ച് ഞാന്‍ നല്ല അസ്സലായി അഭിനയിച്ചു കാണിച്ചു കൊടുത്തു. അതോടെ അച്ചന്‍ ഫ്‌ളാറ്റ്.. നാടകത്തിനു ശേഷം മേക്കപ്പ് റൂമിലേക്ക് അച്ചന്‍ ഓടി വന്നു.. ഫിലോമിന ചേച്ചി നല്ല അസ്സലായി അഭിനയിച്ചുഅച്ചന്‍ അകമഴിഞ്ഞ് അഭിനന്ദിച്ചു.

അച്ഛനോട് പറഞ്ഞു.. ഇതാണ് അച്ചാ നാടകം, അല്ലെങ്കില്‍ സിനിമ. യാതൊരു കളികളും നടക്കുന്നില്ല. എന്റെയടുത്ത് ആരുടേയും കളികള്‍ നടക്കില്ല… ഫിലോമിന പറഞ്ഞു..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News