വാരിയംകുന്നനില്‍ നിന്നുള്ള പിന്മാറ്റത്തിന് പുറകില്‍ പ്രൊഫഷണല്‍ കാരണങ്ങള്‍: സംഘപരിവാറിന്റെ വ്യാജവാര്‍ത്തകളെ തള്ളി ആഷിഖ് അബു

വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്മാറിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പൊടിപൊടിക്കുന്നത്. ചര്‍ച്ചകള്‍ക്ക് സംഘപരിവാറുകാര്‍ എരിവും പുളിയും ഇട്ട് കൊഴുപ്പിച്ചതോടെ വ്യാജവാര്‍ത്തകള്‍ പരക്കുകയാണ്. എന്നാല്‍, സിനിമയില്‍ നിന്ന പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു.

നിര്‍മ്മാതാക്കളുമായി ഉണ്ടായ പ്രൊഫഷണല്‍ പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ നിന്ന് പിന്മാറായതിന് കാരണമെന്നും മറ്റു രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ആഷിഖ് അബു പ്രതികരിച്ചു. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറെ നാളായി ചര്‍ച്ച ചെയ്തുവരികയായിരുന്നുവെന്നും ഇത് ഒരു അടുത്തിടെ എടുത്ത തീരുമാനമല്ലെന്നും ആഷിഖ് അബു പ്രമുഖ മാധ്യമത്തോട്
പ്രതികരിച്ചു.

ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ച സിനിമയാണ് വാരിയംകുന്നന്‍. ആദ്യഘട്ടത്തില്‍ അന്‍വര്‍ റഷീദായിരുന്നു പ്രൊജകട് ഏറ്റെടുത്തത്. തമിഴില്‍ പ്രമുഖ നടനായിരുന്നു ആ സമയത്ത് വാരിയംകുന്നനെ അവതരിപ്പിക്കാന്‍ വേണ്ടി നിശ്ചയിച്ചത്.

ട്രാന്‍സ് പുറത്തിറങ്ങിയതിന് ശേഷം അന്‍വര്‍ റഷീദ് വാരിയംകുന്നനില്‍ നിന്ന് ഒഴിവായി. പിന്നീടാണ് എന്നിലേക്കും പൃഥ്വിരാജിലേക്കും ചിത്രം എത്തുന്നത്. എന്റെ പിന്മാറ്റത്തിന് കാരണം തികച്ചും പ്രൊഫഷണല്‍ മാത്രമാണെന്നും സംഘപരിവാര്‍ നടത്തിയ പ്രതിഷേധങ്ങളോ മറ്റുള്ള കാര്യങ്ങളോ ഇതുമായി ബന്ധമില്ലെന്നും ആഷിഖ് അബു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News