ഗോള്‍ഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പ്: പ്രതിയെ വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങും

കുറ്റ്യാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പില്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. പ്രതിയുടെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി കുറ്റ്യാടി സി.ഐ- ടി.പി. ഫര്‍ഷാദ് അറിയിച്ചു.

ജൂവലറി ഉടമയും ലീഗ് നേതാവുമായ വി.പി. സമീറാണ് സംഭവത്തില്‍ പിടിയിലായത്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ വ്യാഴാഴ്ച തെളിവെടുപ്പ് നടത്തും. അന്വേഷണസംഘത്തിന്റെ നിര്‍ദേശം പരിഗണിച്ചാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. പ്രതിയുടെ സാമ്ബത്തിക വിവരം അറിയുന്നതിനായി ദേശസാത്‌കൃത ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അപേക്ഷ നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News