പ്രതിഷേധം ആളിക്കത്തുന്നു: തിരുവഞ്ചൂരിന്റെ മകന്റെ നിയമനം അറിഞ്ഞിട്ടില്ല; തലയൂരി ഷാഫി പറമ്പിലും

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് വക്താവായി നിയമിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധം ആളിക്കത്തുന്നതിനിടെ തടിതപ്പി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് വക്താവായി നിയമിച്ചത് താനറിഞ്ഞിട്ടില്ലെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.

യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി ‘യങ് ഇന്ത്യ ബോൽ’ എന്ന പേരിൽ നടത്തിയ ക്യാമ്പയിന്റെ ഭാഗമായാണ് വക്താക്കളെ തെരഞ്ഞെടുത്ത്. ഇത് സംസ്ഥാന കമ്മിറ്റി അറിഞ്ഞിട്ടില്ല. സംസ്ഥാന കമ്മിറ്റി അറിയാതെയുള്ള നിയമനം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം മരവിപ്പിച്ചതെന്നും ഷാഫി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അർജുൻ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള അഞ്ചുപേരെ യൂത്ത് കോൺഗ്രസ് വക്താക്കളായി ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചത്. എതിർപ്പുയർന്നതിനെ തുടർന്ന് പിന്നീട് ലിസ്റ്റ് മരവിപ്പിക്കുകയായിരുന്നു. ആരോടും പരിഭവമില്ലെന്നായിരുന്നു അർജുൻ രാധാകൃഷ്ണന്റെ പ്രതികരണം. അതേസമയം പുതിയ വിവാദം തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ആയുധമാക്കാനുള്ള നീക്കത്തിലാണ് എ, ഐ ഗ്രൂപ്പുകൾ. കോട്ടയത്ത് മകനെ തന്റെ പിൻഗാമിയാക്കാനുള്ള നീക്കമാണ് തിരുവഞ്ചൂർ നടത്തുന്നതെന്നാണ് ഇവരുടെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News