അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ഉണ്ടായ ഗാനം കേട്ടോ…

പൃഥ്വിരാജും ബിജുമേനോനും തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് മലയാള ചിത്രം അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കാണ് ഭീംല നായക്. ഭീംല നായകിലെ പുതുതായി പുറത്തിറങ്ങിയ ടൈറ്റില്‍ സോങ്ങാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. പവന്‍ കല്യാണിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടൈറ്റില്‍ സോങ്ങ് റിലീസ് ചെയ്തിരിക്കുന്നത്.

രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് തമന്‍ എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. തമനൊപ്പം ശ്രീ കൃഷ്ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അയപ്പനും കോശിയെ നഞ്ചിയമ്മ പാടിയ ടൈറ്റില്‍ സോങ്ങ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. നഞ്ചിയമ്മ വരികളെഴുതി ആലപിച്ച ‘കലക്കാത്ത’ എന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് ജേക്സ് ബിജോയ് ആയിരുന്നു.

പവന്‍ കല്ല്യാണാണ് ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്സാണ് നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജനുവരിയിലാണ് റിലീസ് ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here