ഡി സി സി പുന:സംഘടനയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കൊഴിഞ്ഞ് പോക്ക്

നെയ്യാറ്റിന്‍കരയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ എസ് അനിലും 1000 പ്രവര്‍ത്തകരും കോണ്‍ഗ്രസ് വിട്ടു. കടന്നപ്പള്ളിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ് (എസ്)ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെ എസ് അനില്‍. പാര്‍ട്ടിയില്‍ നിന്ന് തുടര്‍ച്ചയായി അവഗണനയാണ് നേരിട്ടതെന്ന് അനില്‍. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആളായത് കൊണ്ട് താന്‍ തഴയപ്പെട്ടതെന്നും അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡി സി സി പുന:സംഘടനയെ തുടര്‍ന്ന് തലസ്ഥാന കോണ്‍ഗ്രസില്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത് തുടരുകയാണ്. നെയ്യാറ്റിന്‍കരയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഡി സി സി ജനറല്‍ സെക്രട്ടറിയുമായ കെ എസ് അനിലും സഹപ്രവര്‍ത്തകരുമാണ് ഇന്ന് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയില്‍ നിന്ന് തുടര്‍ച്ചയായി അവഗണനയാണ് നേരിട്ടതെന്ന് അനില്‍. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആളായത് കൊണ്ട് താന്‍ തഴയപ്പെട്ടതെന്നും അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് കഴക്കൂട്ടം സതീശന്‍, യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. രാജീവ്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് സുരേന്ദ്രന്‍ കുന്നുകുഴി, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുഗുണന്‍, ലാറ്റിന്‍ കത്തോലിക്ക് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി പീറ്റര്‍ പെരേര, മുന്‍ കെ എസ് യു നേതാവ് വിജി സി കൊടിയില്‍ എന്നീവരും കെ എസ് അനിലിനൊപ്പം പാര്‍ട്ടി വിട്ടു.

കോണ്‍ഗ്രസ് (എസ്) ഓഫീസിലെത്തിയ ഇവര്‍ക്ക് പാര്‍ട്ടി പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി അംഗത്വം നല്‍കി. ഒരാഴ്ച്ചക്കുള്ളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് കെ എസ് അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാലോട് രവി ഡി സി സി പ്രസിഡന്റ് ആയതിന് പിന്നാലെ ജില്ലയില്‍ നിന്ന് പലരും പാര്‍ട്ടി വിട്ട് പോകുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News