പ്രതിഷേധം തുടരുന്നു; തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാജി വയ്ക്കണമെന്ന ആവശ്യം ശക്തം

തൃക്കാക്കര നഗരസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചെയര്‍പേഴ്‌സണ്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്‍പില്‍ എല്‍ ഡി എഫ് പ്രതിഷേധ ധര്‍ണ്ണ നടത്തി. ചെയര്‍പേഴ്‌സന്റെ ഓഫീസും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. അതേസമയം നഗരസഭയിലെ കയ്യാങ്കളിയില്‍ കൗണ്‍സിലര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പണക്കിഴി വിവാദത്തില്‍ ചെയര്‍പേഴ്‌സണ്‍ രാജിവെക്കില്ലെന്ന നിലപാടെടുത്തതോടെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് തൃക്കാക്കര നഗരസഭ വേദിയാകുന്നത്. പണക്കിഴി വിവാദത്തില്‍ ചെയര്‍പേഴ്‌സന്റെ രാജി ആവശ്യപ്പെട്ട് ഇടതു മുന്നണി നഗരസഭയ്ക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തി. സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം സി എം ദിനേശ് മണി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് എല്‍ ഡി എഫ് തീരുമാനം.

നഗരസഭ സെക്രട്ടറിയുടെ നിര്‍ദ്ദേശം മറികടന്ന് ഓഫീസില്‍ പ്രവേശിച്ച ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ക്യാബിന്‍ ഉപരോധിച്ചു പ്രതിഷേധിച്ചു. അതേസമയം കഴിഞ്ഞ ദിവസം നഗരസഭയില്‍ നടന്ന കയ്യാങ്കളിയില്‍ കൗണ്‍സിലര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും 18 കൗണ്‍സിലര്‍മാര്‍ക്കെതിരെയാണ് കേസ്. എല്‍ ഡി എഫ് കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ചു എന്ന പരാതിയിലാണ് യു ഡി എഫ് കൗണ്‍സിലര്‍ മാര്‍ക്കെതിരെ കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News