
മലയാളി നഴ്‌സിനെ ഡല്‍ഹിയില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കോട്ടയം സ്വദേശി അറസ്റ്റില്‍. ഗ്രീനു ജോര്‍ജ് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. തന്നെ പീഡിപ്പിച്ചെന്ന മലയാളി നഴ്‌സിന്റെ പരാതിയെത്തുടര്‍ന്നാണ് കോട്ടയം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും ഡല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്തു വരികയാണ്. യുവതി പരാതി നല്‍കിയതിന് പിന്നാലെ യുവാവ് ഒളിവില്‍ പോയിരുന്നു. 2014 മുതല്‍ ഇയാള്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും വിവാഹം കഴിക്കാന്‍ തയാറായില്ലെന്നും പരാതിയില്‍ പറയുന്നു.
കൂടാതെ യുവാവിന്റെ മാതാപിതാക്കളും തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി ആരോപിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here