അഫ്ഗാനിസ്ഥാനിലെ താലിബാന്റെ കടന്നുകയറ്റം ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഒരു വിഭാഗം താലിബാന്റെ കടന്നുകയറ്റത്തെ ആഘോഷിക്കുകയാണ്. എന്നാല്‍, അത്തരക്കാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ നസീറുദ്ദീന്‍ ഷാ.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശം ഇന്ത്യയില്‍ ആഘോഷിക്കുന്നത് അപകടരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് നടന്‍ നസുറുദ്ദീന്‍ ഷാ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയത് ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഒരു വിഭാഗം അത് ആഘോഷിക്കുന്നതും അപകടരമാണ്. താലിബാനെ ആഘോഷിക്കുന്നവന്‍ നവീകരണം വേണോ അപരിഷ്‌കൃത രീതി വേണോ എന്നു ചിന്തിക്കണം. നമുക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മാറ്റമാണിത്’ നസീറുദ്ദീന്‍ ഷാ പറഞ്ഞു.
നസീറൂദ്ദീന്‍ ഷായുടെ വീഡിയോ സയേമ എന്ന കലാകാരിയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഷായുടെ വാക്കുകള്‍ 100 ശതമാനം സത്യമാണെന്നും താലിബാന്‍ ഒരു ശാപമാണെന്നും സയേമ വീഡിയോ പങ്കുവച്ചു കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.