അഴീക്കല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

അഴീക്കല്‍ ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംഭവം സ്ഥലം സന്ദര്‍ശിച്ച മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10000 രൂപ അടിയന്തര സഹായവും പരുക്കേറ്റവര്‍ക്ക് 5000 രൂപ അടിയന്തര സഹായം നല്‍കും. മറ്റ് സഹായങ്ങള്‍ ആലോചിച്ചശേഷം തീരുമാനിക്കും. എല്ലാവരുടെയും ചികിത്സയും സൗജന്യമായിരിക്കും. വള്ളത്തിന്റെ നഷ്ടം പരിഹരിക്കാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനു വേണ്ട സംവിധാനങ്ങള്‍ ഒരുക്കാന്‍ മന്ത്രി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആലപ്പുഴ വലിയഴീക്കല്‍ ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വള്ളത്തില്‍ ആകെ 16 പേരുണ്ടായിരുന്നുവെന്നാണ് വിവരം. 11 പേരെ വിവിധ വള്ളങ്ങളിലായി കരയ്‌ക്കെത്തിച്ചിട്ടുണ്ട്. സുനില്‍ ദത്ത്, സുമദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരണപ്പെട്ടത്. തങ്കപ്പന്‍, ശികുമാര്‍ എന്നിവര്‍ ആലപ്പുഴ വലിയതുറ സ്വദേശികളാണ്. അഴിക്കല്‍ സ്വദേശിയാണ് സുനില്‍ ദത്ത്. അരീക്കലില്‍ നിന്ന് ഏകദേശം ഒരു നോട്ടിക്കല്‍ മൈല്‍ ദുരത്ത് വെച്ചാണ് അപകടമുണ്ടായത്. ബോട്ട് കരയ്ക്കടുക്കുന്നതിന് മുന്‍പ് അപ്രതീക്ഷിതമായ തിരമാലയുണ്ടായതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നുണ്ട്. തിരമാലയില്‍പ്പെട്ട് വള്ളം ആടിയുലഞ്ഞ് മറിയുകയായിരുന്നുവെന്ന് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

കൊല്ലം ജില്ലയിലെ വിവിധ ഭാ?ഗങ്ങളിലുള്ള ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. അപകടം നടന്നയുടന്‍ അഞ്ച് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റു വള്ളങ്ങളില്‍ 8 പേരെയും രക്ഷപ്പെടുത്തിയെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. മറിഞ്ഞ സ്റ്റോര്‍ വള്ളം ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel