അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈൻ ഒഴിവാക്കി അബുദാബി

സെപ്റ്റംബർ 5 ഞായറാഴ്ച മുതൽ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് അബുദാബി ക്വാറന്റൈൻ ഒഴിവാക്കി. വാക്സിൻ എടുത്ത യാത്രക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് അബുദാബി സർക്കാർ മീഡിയ ഓഫീസ് ട്വിറ്ററിൽ അറിയിച്ചു.

വാക്സിൻ എടുക്കാത്തവർക്ക് 10 ദിവസം ക്വാറന്റൈൻ തുടരും. വിമാനത്താവളത്തിലെ ആർ ടി പി.സി.ആറിന് പുറമെ നാലാം ദിവസവും എട്ടാം ദിവസവും ആർ ടി പി.സി.ആർ എടുക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here