വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും

നാല്‍പത്തി രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഇരുവരും ഒന്നിച്ചുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചായിരുന്നു വിവാഹ വാര്‍ഷികം മുഖ്യമന്ത്രി പരസ്യപ്പെടുത്തിയത്.

ഒരുമിച്ചുള്ള 42 വർഷങ്ങൾ എന്ന തലക്കെട്ടോടെ മുഖ്യമന്ത്രി പിണറായി വിജയനും, ഭാര്യ കമലയും ചേര്‍ന്നിരിക്കുന്ന ഒരു ചിത്രം പങ്ക് വെച്ചായിരുന്നു വിവാഹ ഓര്‍മദിനം മുഖ്യമന്ത്രി ആഘോഷിച്ചത്. 1979 സെപ്റ്റംബർ 2 നായിരുന്നു ഇവരുടെ വിവാഹം.

 പിണറായിയുടെയും കമലയുടെയും വിവാഹത്തിന് ആളുകളെ ക്ഷണിച്ച പ‍ഴയ വിവാഹക്ഷണ കത്തും പെട്ടന്നാണ് വൈറലായത്.

വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പ്രമുഖരടക്കം നിരവധി പേരാണ് മുഖ്യമന്ത്രിക്കും ഭാര്യക്കും വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News