രാഹുല്‍ ഗാന്ധി പങ്കെടുത്ത കണ്ണൂര്‍ ഡി സി സി ഓഫീസ് ഉദ്ഘാടന ചടങ്ങ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ബഹിഷ്‌കരിച്ചു

രാഹുല്‍ ഗാന്ധി പങ്കെടുത്ത കണ്ണൂര്‍ ഡി സി സി ഓഫീസ് ഉദ്ഘാടന ചടങ്ങ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ബഹിഷ്‌കരിച്ചു. കെ സി വേണുഗോപാലും കെ സുധാകരനും വി ഡി സതീശനും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ്സിലെ പുതിയ നേതൃനിരയുടെ ശക്തി പ്രകടനമായി ഉദ്ഘാടന ചടങ്ങ് മാറി.

കെ സുധാകരനാണ് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അവസാന വാക്കെന്ന് വി ഡി സതീശന്‍ പ്രഖ്യാപിച്ചപ്പോള്‍ സുധാകരന് പൂര്‍ണ പിന്തുണയും സ്വാതന്ത്ര്യവുമാണ് നല്‍കിയിരിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ്റ്റിന്റെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത സി സി സി ഓഫീസ് ഉദ്ഘാടന ചടങ്ങ് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അസാനിധ്യം കൊണ്ടാണ് ശ്രദ്ദേയമായത്.ഇരു നേതാക്കളും ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് അറിയിപ്പ് ഉണ്ടായിരുന്നതെങ്കിലും പങ്കെടുക്കുകയോ ആശംസാ പ്രസംഗം നടത്തുകയോ ചെയ്തില്ല.

അതേസമയം ഡി സി സി അധ്യക്ഷ നിയമനത്തിനെതിരെ പ്രതികരിച്ച ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരായ ഒളിയമ്പുകളായിരുന്നു കെ സുധാകരന്റെയും കെ സി വേണുഗോപാലിന്റെയും വിഡി സതീശന്റേയും പ്രസംഗം.പാര്‍ട്ടിയില്‍ ജനാധിപത്യം ഉണ്ടെങ്കിലും പാര്‍ട്ടിയെ തകര്‍ക്കുന്ന രീതിയില്‍ അഭിപ്രായപ്രകടനം നടത്തരുതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. അഭിപ്രായപ്രകടനത്തിന് നേതാക്കള്‍ സ്വയം ലക്ഷ്മണരേഖ തീര്‍ക്കണം.

കോണ്‍ഗ്രസ്സിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കി മാറ്റാന്‍ ശ്രമിക്കുന്ന സുധാകരന് പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അവസാന വാക്കാണ് കെ സുധാകരന്‍ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രഖ്യാപനം

അച്ചടക്കമില്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്നും നേതാക്കളും പ്രവര്‍ത്തകരും അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കെ മുരളീധരന്റെ അസാന്നിധ്യവും ശ്രദ്ദേയമായി. രാഹുല്‍ ഗാന്ധി പങ്കെടുത്ത ചടങ്ങ് ബഹിഷ്‌കരിച്ച ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നിലപാട് ദേശീയ നേതൃത്വത്തിനുള്ള മുന്നറിയിപ്പ് കൂടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News