ഷാപ്പിലെ മീന്‍ തലക്കറി വീട്ടിലുണ്ടാക്കിയാലോ? 

ഷാപ്പിലെ കറികള്‍ക്ക് ഡിമാന്‍റ് കൂടുതലാണ്. അത്ര രുചിയാണ് ഷാപ്പിലെ കറികള്‍ക്ക്. ഷാപ്പില്‍ നിന്ന് കിട്ടുന്നതില്‍ ഏറ്റവും രുചിയില്‍ മുമ്പന്‍ മീൻ തലക്കറിയാണ്. നാവില്‍ വെള്ളമൂറും മീന്‍തലക്കറി വീട്ടില്‍ ഉണ്ടാക്കി നോക്കിയാലോ…നല്ല സ്പൈസി ടേസ്റ്റി തലക്കറി..

ആവശ്യമായ ചേരുവകൾ

വലിയ മീൻ തല – 1
ചെറിയ ഉള്ളി – 200ഗ്രാം
തക്കാളി. – 2
പച്ചമുളക് – 5
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി. – 6 അല്ലി
കറിവേപ്പില –
കുടംപുളി. – 4 അല്ലി..
മുളകുപൊടി. – 3 സ്പൂൺ സ്കൂൾ
മല്ലിപ്പൊടി – 2 സ്പൂണ്‍
മഞ്ഞൾപ്പൊടി – അര സ്പൂൺ
ഉലുവാപ്പൊടി – അര സ്പൂൺ
ഉപ്പ് – പാകത്തിന്.
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

വലിയ ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, ചെറിയ ഉള്ളി, തക്കാളി, പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ഇത്രയും വഴറ്റുക.
ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി, എന്നിവ ഇട്ട് മൂപ്പിക്കുക.

കുടംപുളി കുതിർത്ത് വച്ചത് ഉപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ മീൻ തല വച്ച് ചെറിയ തീയിൽ വേവിക്കുക. അങ്ങനെ നമ്മുടെ തലക്കറി റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News