കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ ഇതിന് ഏകദേശം 25 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് രണ്ടുപേരില്‍ നിന്നും പിടികൂടിയത്.

പെരിന്തല്‍മണ്ണ സ്വദേശി ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് വിമാനങ്ങളിലായി കടത്താന്‍ ശ്രമിച്ച 71 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം പിടിച്ചെടുക്കുകയായിരുന്നു.

കസ്റ്റംസ് ഇയാളില്‍ നിന്ന് 641 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് കണ്ടെടുത്തത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.രാജന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

ഷാര്‍ജയില്‍ നിന്നുള്ള ജി9 354 എയര്‍ അറേബ്യ വിമാനത്തില്‍ രാവിലെ നാല് മണിയോട് കൂടിയാണ് ഷംനാസ് എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here