‘തലയില്‍ ചോരപ്പാടുമായി ഇന്ദ്രന്‍സ്’; സസ്‌പെന്‍സ് നിറച്ച് ‘വിത്തിന്‍ സെക്കന്‍സ്’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സസ്‌പെന്‍സ് നിറച്ച് ‘വിത്തിന്‍ സെക്കന്‍സ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. തലയില്‍ ചോരപ്പാടുമായി സസ്‌പെന്‍സ് നിറച്ച് ഇന്ദ്രന്‍സാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. വിജേഷ് പി വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍.

സുധീര്‍ കരമന, അലന്‍സിയര്‍, സെബിന്‍ സാബു, ബാജിയോ ജോര്‍ജ്, സാന്റിനോ മോഹന്‍, മാസ്റ്റര്‍ അര്‍ജുന്‍ സംഗീത്, സരയൂ മോഹന്‍, അനു നായര്‍, വര്‍ഷ ഗെയ്ക്വാദ്, സീമ ജി നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി വിജയന്‍ എന്നിരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ബോള്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മാണം. ഛായാഗ്രഹണം രജീഷ് രാമന്‍, എഡിറ്റിംഗ് അയൂബ്ഖാന്‍, സംഗീതം രഞ്ജിന്‍ രാജ്, കലാസംവിധാനം നാഥന്‍ മണ്ണൂര്‍, ഗാനങ്ങള്‍ അനില്‍ പനച്ചൂരാന്‍, മേക്കപ്പ് ബൈജു ബാലരാമപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെ പി മണക്കാട്, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here