ദോഹയില്‍ നടന്ന ചര്‍ച്ച താലിബാന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം

ദോഹയില്‍ താലിബാനുമായി നടന്ന ചര്‍ച്ച താലിബാന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം. യുഎസ് സൈന്യം പിന്‍വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇന്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരതയ്ക്കും ഒരു തരത്തിലും ഉപയോഗിക്കരുതെന്ന ആശങ്ക കൂടിക്കാഴ്ചയില്‍ ഇന്ത്യ ഉയര്‍ത്തിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

താലിബാനുമായി തുടര്‍ ചര്‍ച്ച ഉണ്ടാകുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നും ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയില്ലെന്നും വിദേശ കാര്യ വക്താവ് അരിന്ധം ഭാഗ്ച്ചി പറഞ്ഞു.

താലിബാന്‍ ഭരണം പിടിച്ചടുത്ത ശേഷം അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ താലിബാനുമായി ചര്‍ച്ച നടത്തിയത് വിവാദമായതോടെയാണ് വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News