
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. ആറാം പ്രതി റെജി എം അനില്‍കുമാര്‍ ആണ് അറസ്റ്റിലായത്. സഹകരണ സൂപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ട്ന്റ് ആയിരുന്നു റെജി. അതേസമയം കരുവന്നൂര്‍ ബാങ്കിലെ ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുത്തു. സഹകരണ ബാങ്കിലെ 13 ഭരണ സമിതി അംഗങ്ങൾക്കെതിരെയാണ് കേസെടുത്തത്.
കരുവന്നൂര്‍ സഹകരണ ബാങ്കിലും ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലും വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാങ്കിന്റെ സെക്രട്ടറി ഇന്‍ചാര്‍ജ് ശ്രീകല നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബാങ്കില്‍ വായ്പ തട്ടിപ്പും മറ്റു ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന്, പ്രതികളായ ജീവനക്കാരെ ബാങ്കില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here