ജോൺ ബ്രിട്ടാസ് എം പിയ്ക്ക് ജന്മനാടിന്റെ സ്നേഹാദരം

നാടിന്റെ വികസനത്തിന് രാഷ്ട്രീയം നോക്കാതെ പ്രവര്‍ത്തിക്കുമെന്ന് ജോൺ ബ്രിട്ടാസ് എം പി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കൈരളി ടി.വി. മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസിന് ജൻമനാട്ടിൽ സ്വീകരണം നൽകി. ബ്രിട്ടാസ് പഠിച്ച പുലിക്കുരുമ്പ സെൻ്റ് ജോൺസ് സ്കൂളിൽ ഇന്ന് വൈകീട്ടോടെയാണ് ചടങ്ങ് നടന്നത് . തലശേരി അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

മാധ്യമ മേഖലയിൽ ബ്രിട്ടാസിനുള്ള അനുഭവ സമ്പത്ത് അതാണ് അദ്ദേഹത്തിന്റെ ജനകീയ-സാമൂഹികമായ അനുഭവ സമ്പത്തെന്നും അതാണ് പാർലമെന്റിൽ പ്രതിഫലിക്കുന്നതെന്നും ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത എം.വി.ജയരാജൻ പറഞ്ഞു.

പാർലമെന്ററി വേദികൾ ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള ഏറ്റവും നല്ല വേദിയാണെന്ന് വ്യക്തമായി അറിയുന്ന ആളാണ് ജോൺ ബ്രിട്ടാസെന്നും എം.വി.ജയരാജൻ.

സമീപകാലത്തുണ്ടായ ബ്രിട്ടാസിന്റെ ഇടപെടലുകൾ ജനങ്ങൾക്ക് വേണ്ടിയാണെന്നതിന് തെളിവാണ്. പെഗാസസ് വിഷയം സുപ്രീംകോടതിൽ ജനകീയ പ്രശ്നമായി ഉയർത്തി കാട്ടുവാൻ ബ്രിട്ടാസിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News