ADVERTISEMENT
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്താനുള്ള സുധാകരന്റെ നീക്കത്തിന് പിന്തുണയുമായി ഹൈക്കമാന്‍ഡ്. ഗ്രൂപ്പ് ഇല്ലാതാക്കന്‍ കേഡര്‍ സംവിധാനം വേണമെന്ന് ഹൈക്കമാന്റ് വ്യക്തമാക്കി. കോണ്‍ഗ്രസിനെ സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറ്റാനുള്ള കെ. സുധാകരന്റെ നീക്കത്തെ അഭിനന്ദിക്കുന്നതായി കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.
ബൂത്ത് തലം മുതല്‍ മാറ്റം വരണമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയേയും, ചെന്നിത്തയെയും പൂര്‍ണമായി വെട്ടുന്നതിന്റെ ഭാഗമായാണ് കേഡര്‍ സംവിധാനം വേണമെന്ന സുധാകരന്റെ നിലപാട്.
ഉമമ്മന്‍ചാണ്ടിയുടെയും, ചെന്നിതലയുടെയും അപ്രമാദിത്യം അവസാനിപ്പിച്ചു ഗ്രൂപ്പുകള്‍ ഇല്ലാതാക്കാനുള്ള കെപിസിസി അധ്യക്ഷന്‍ സുധാകരന്റെയും, വിഡി സതീശന്റെയും ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. ഗ്രൂപ്പിസം ഇല്ലാതാക്കാന്‍ പാര്‍ട്ടി കേഡര്‍ സ്വഭാവത്തിലേക്ക് മാറണമെന്നാണ് ഹൈക്കമാന്റ് നിലപാട്.
കോണ്‍ഗ്രസിനെ സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറ്റാനുള്ള കെ.സുധാകരന്റെ നീക്കത്തെ അഭിനന്ദിക്കുന്നതായും കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്ഗ്രസിന്റെ പതിവ് ശൈലി മാറ്റി കേഡര്‍ സ്വഭാവത്തിലേക്ക് വരാതെ മുന്നോട്ട് പോകാന്‍ കഴിയൊല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകള്‍.
ശൈലി മാറ്റം ഉണ്ടാകുന്നതോടെ ഇപ്പോള്‍ തന്നെ അപ്രമാധിത്യം ഏറെകുറെ നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും ഇരട്ടി പ്രഹരമാകും നല്‍കുക. പുനസംഘടനയില്‍ പോലും തിരിച്ചടി ലഭിച്ച ഇരു നേതാക്കള്‍ക്കും കേഡര്‍ സ്വഭാവത്തിലേക്ക് മാറിയാല്‍ കെ സുധാകരനെ അനുസരിക്കേണ്ടി വരും.
ഇരു നേതാക്കളെയും കടുംവെട്ട് വെട്ടാനുള്ള സുധാകരന്റെയും വിഡി സതീശന്റെയും നീക്കങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് തലത്തില്‍ നിന്നും കെസി വേണുഗോപാല്‍ പൂര്‍ണ പിന്തുണയും നല്‍കുന്നുണ്ട്. ഇതോടെ സംഘടന തെരഞ്ഞെടുപ്പ് നടത്തി കെ സുധാകരനെതിരെ ശക്തിപ്പെടാനുള്ള നീക്കങ്ങളാണ് എ, ഐ ഗ്രൂപ്പുകള്‍ നടത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.