പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിയായ മനോജ്കുമാറാണ് പിടിയിലായത്. പ്രണയം നടിച്ച് 14 കാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്.

ജനുവരി മധ്യത്തോടെ മൂന്നാറിലെ ബന്ധുവീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയുമായി പരിചയത്തിലാകുകയും പിന്നീട് കുട്ടിയെ തമിഴ്‌നാട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

കുട്ടിയെ കാണാതായതോടെയാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ആറ് മാസമായി ഒളിവില്‍ കഴിയുകയായിരുന്നു 23 കാരനായ മനോജ്കുമാര്‍.

മൂന്നാര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്‌നാട്ടിലെ രജപാളയത്തില്‍ നിന്നാണ് മനോജ് കുമാറിനെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News