ഉത്തരേന്ത്യയിൽ വിവിധ മേഖലയിൽ ശക്തമായ മഴ തുടരുന്നു

ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ദില്ലി , യുപി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

19 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലുള്ള മഴയാണ് ദില്ലിയിൽ ലഭിക്കുന്നത്. ദില്ലിയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. മഴ കനത്തത്തോടെ പല സംസ്ഥാനങ്ങളിലും ഗതാഗതം സ്തംഭിച്ചു. ഗംഗ, കോസി , ഭാഗ്മതി, ഗന്ധക , മഹാനന്ദ നദികളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നിട്ടുണ്ട്.

അതേസമയം, യുപിയിലും രാജസ്ഥാനിലുമായി ഇടിമിന്നലിൽ ഇന്നലെ അഞ്ച് പേർ മരിച്ചു. യുപി ഗാസിയാബാദിൽ ഷോക്കേറ്റ് മൂന്ന് കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരും മരിച്ചു. മണ്ണിടിച്ചിൽ തുടരുന്ന ഉത്തരാഖണ്ഡിലെ മിലാമിൽ കുന്നിൽ കുടുങ്ങിയവരെ കഴിഞ്ഞ ദിവസം ഐ ടി ബി പി രക്ഷിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here