കൊവിഡ്​ രണ്ടാം തരംഗം രാജ്യത്ത് അവസാനിച്ചിട്ടില്ല; കേ​ന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ്​ രണ്ടാം തരംഗം രാജ്യത്ത് അവസാനിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേ​ന്ദ്ര ആരോഗ്യമന്ത്രാലയം. ദീപാവലി, ഗണേശ ചതുർഥി തുടങ്ങിയ ആഘോഷങ്ങളിൽ ജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

ജനങ്ങൾ ആഘോഷ ദിവസങ്ങളിൽ വീടുകളിൽ തന്നെ കഴിയണമെന്ന്​ നീതി ആയോഗ്​ അംഗം വി കെ പോൾ പറഞ്ഞു. നിയ​ന്ത്രിതമായി മാത്രമേ ആഘോഷങ്ങളിൽ പ​ങ്കെടുക്കാവു. പൊതുസ്ഥലത്തേക്ക്​ പോവുകയാണെങ്കിൽ നിർബന്ധമായി മാസ്​ക്​ ധരിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് 65 ലക്ഷത്തിലേറെ ഡോസ് വാക്‌സിൻ കഴിഞ്ഞ ദിവസം വിതരണം ചെയ്തു.ഇതോടെ രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 67 കോടിയിലെറേയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here