അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് വിവരം വിദേശകാര്യ മന്ത്രാലയം. അഫ്ഗാൻ മണ്ണ് തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കരുത്. അത്തരം പ്രവർത്തനം ഒഴിവാക്കുക ആണ് ഇന്ത്യയുടെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. അതിനിടെ കാബൂളിലെ എംബസി തുറക്കണമെന്ന് താലിബാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്ന മുറയ്ക്ക് ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ഇക്കാര്യത്തില്‍ ഫലം കണ്ടതായാണ് വിവരം.
ഐഎസിൽ ചേർന്ന 25 ഇന്ത്യക്കാരിൽ അഫ്ഗാനിൽ ജീവിച്ചിരിക്കുന്നവർ മടങ്ങാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നല്‍കി. ഇവർ മടങ്ങുന്നതിനെതിരെ ജാഗ്രത പാലിക്കാൻ 43 വിമാനത്താവളങ്ങൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ദോഹ ചര്‍ച്ചയിലെ തുടര്‍ നടപടികളുടെ പുരോഗതിയായി ഈ തീരുമാനം താലിബാന്‍ ഇന്ത്യയെ അറിയിച്ചു എന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രസ്താവനയ്ക്ക് സമയമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഭീകരവാദ സമീപനത്തിന്റെ കാര്യത്തിലും ഉള്ള നിലപാടുകള്‍ വീക്ഷിക്കുകയാണെന്ന ഇന്ത്യയുടെ പ്രതികരണത്തിന് തുടര്‍ച്ചയായാണ് താലിബാന്‍ വഴങ്ങിയതെന്ന് സൂചന. ദോഹ ചര്‍ച്ചയ്ക്ക് തുടര്‍ച്ചയായി താലിബാന്‍ തുടര്‍ ആശയ വിനിമയത്തിന് താൽപര്യം അറിയിച്ചതായും വിദേശകാര്യമന്ത്രാലയ വക്താക്കള്‍ അനൗദ്യോഗികമായി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.