നൈല ഉഷയ്ക്കും മിഥുന്‍ രമേശിനും യു എ ഇ ഗോൾഡൻ വിസ; സന്തോഷം പങ്കുവെച്ച് താരങ്ങൾ

നൈല ഉഷയ്ക്കും മിഥുന്‍ രമേശിനും യു എ ഇ ഗോൾഡൻ വിസ. കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യു എ ഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കും താരചക്രവർത്തി മോഹൻ ലാലിനും കഴിഞ്ഞ ആഴ്ചയായിരുന്നു യു എ ഇ സർക്കാർ സമ്മാനിച്ചത്. ഇതിന് പിന്നാലെ മൂന്ന് ദിവസം മുമ്പ് ടൊവിനോ തോമസിനും യു എ ഇ സർക്കാർ ഗോൾഡൻ വിസ സമ്മാനിച്ചത്. മറ്റ് ചില യുവ താരങ്ങള്‍ക്കും നടിമാര്‍ക്കും വൈകാതെ ഗോള്‍ഡന്‍ വിസ ലഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ച് ദിവസങ്ങൾക്കിടെ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ യു എ ഇയിൽ സ്ഥിരതാമസമാക്കിയ മലയാളി താരങ്ങളായ മിഥുൻ രമേശ്, നൈല ഉഷ എന്നിവർക്കാണ് യു എ ഇ ഏറ്റവുമൊടുവിൽ ഗോൾഡൻ വിസ സമ്മാനിച്ചിട്ടുള്ളത്. തങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ സമ്മാനിച്ച വിവരം സോഷ്യൽ മീഡിയയിലുടേയാണ് ഇരുവരും വെളിപ്പെടുത്തിയിരിക്കുന്നത്.

View this post on Instagram

A post shared by Nyla Usha (@nyla_usha)

ഈ അത്ഭുതകരമായ രാജ്യത്ത് നിന്ന് ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അഭിമാനിക്കുന്നു.’- നൈല ഉഷ കുറിച്ചു. അതേസമയം, ആദ്യമായാണ് ഒരു മലയാള നടിക്ക് ഗോള്‍ഡന്‍ വീസ ലഭിക്കുന്നത്.

അങ്ങനെ ഞാനുമൊരു ഗോൾഡൻ വിസക്കാരനായി എന്ന വാക്കുകളോടെയാണ് നടനും അവതാരകനുമായ മിഥുൻ രമേശ് തനിക്ക് ഗോൾഡൻ വിസ കൈമാറുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എആർഎൻന്റെ ഭാഗമായി നീണ്ട പതിനേഴ് വർഷങ്ങളായി ഈ സുന്ദരമായ രാജ്യത്ത് താനുണ്ട്. ഇന്നും അവിടെ തന്നെ തുടരുകയുമാണെന്നും മിഥുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

വളരെ വിനയത്തോടെയാണ് ഈ അംഗീകാരം എന്നോട് ചേർത്തുവെക്കപ്പെടുന്നത്. കുറച്ച് പേരുടെ പേരുകൾ മാത്രം പറയുന്നത് നീതിയുക്തമാകില്ലെന്നുറപ്പാണ്. പക്ഷേ എങ്കിലും മഹ്മൂദ് അൽ റഷീദിന് എന്റെ ഹൃദയത്തിൽ നിന്നും വലിയൊരു നന്ദിയും കടപ്പാടും അറിയിക്കുകയാണെന്നും ഫോട്ടോയ്ക്കൊപ്പം മിഥുൻ കുറിച്ചുകൊണ്ടാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്.

3

യു എ ഇയിലെ ഏറ്റവും വലിയ മീഡിയയായ എആർഎന്നിന്റെ ഭാഗമാണ് മലയാളികളുടെ പ്രിയപ്പെട്ട അവതാരകരാണ് ഇരുവരും.

10 വർഷത്തെ കാലാവധിയുള്ള ഗോൾഡൻ വിസയുള്ളവർക്ക് ഏത് സമയത്തും യുഎഇയിലേക്ക് വരാനും അതുപോലെ തിരിച്ചുപോകാനും സാധിക്കുമെന്നതാണ് പ്രധാന പ്രത്യേക. യാത്രാല വിലക്കുകളോ മറ്റ് നിയന്ത്രണങ്ങളോ ഗോൾഡൻ വിസയുടമകളെ ബാധിക്കില്ല എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here