അഫ്ഗാനിലെ പുതിയ താലിബാന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇറാനിലെ ഭരണനേതൃത്വത്തിന്‍റെ മാതൃകയിലാകും പുതിയ സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍.
താലിബാന്‍ തലവന്‍ ഹിബത്തുല്ല അഖുൻസാദ പരമോന്നത നേതാവാകും. പരമോന്നത നേതാവാകും രാഷ്ട്രീയ, മത, സൈനിക വിഷയങ്ങളിൽ അവസാന വാക്ക്. അഫ്ഗാൻ പ്രസിഡന്റും മന്ത്രിസഭയും പരമോന്നത നേതാവിന്‍റെ കീഴിലായിരിക്കും.
അതേസമയം ചൈനയായിരിക്കും അഫ്ഗാന്‍റെ പ്രധാന പങ്കാളിയെന്ന് താലിബാന്‍ അവകാശപ്പെട്ടു. കാബൂളിലെ എംബസി നിലനിര്‍ത്തുമെന്നും അഫ്ഗാനില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും ചൈന ഉറപ്പ് നല്‍കിയതായി താലിബാന്‍ വക്താവ് പറഞ്ഞു. ചൈനയുടെ വിദേശകാര്യസഹമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് താലിബാന്‍റെ പ്രതികരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.